നവകേരളവും വികസനത്തിൻ്റെ രാഷ്ട്രീയവും
കാലത്തിനൊപ്പം വളരുന്ന വികസന മാതൃകയിലൂടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർന്ന കേരളം നവകേരള സൃഷ്ടിയുടെ നാൾവഴികളിൽ ആണ് . 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാനം രൂപം കൊള്ളുകയും പിന്നീട് മലബാർ കൂടിച്ചേർന്ന് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വരികയും ചെയ്തു . സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ കേരളത്തിൻറെ സവിശേഷമായ ഭൂപ്രകൃതി ,കാലാവസ്ഥ , പൗരാണികമായ ചരിത്രം , സമ്പദ്ഘടന , വിദേശ വ്യാപാര ബന്ധങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ഇത്തരം അനുകൂല സാഹചര്യങ്ങൾക്കൊപ്പം സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനനയം കൂടി സ്വീകരിച്ചപ്പോൾ കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്ന തലക്കെട്ടിൽ തിളങ്ങി . പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മികവിൻ്റെ സൂചികയിൽ ഒന്നാം സ്ഥാനം . നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമത് . ഇങ്ങനെ പുരസ്കാര നിറവിൽ കേരളം പ്രകീർത്തിക്കപ്പെടുന്നു . എന്നാൽ ഈ വികസന മാതൃക സർവതല സ്പർശിയായ സുസ്ഥിരവും ആണോ എന്നത് സംശയ ജനകമാണ് . അമർത്യാസെനും നോം ചോസ്കിയും എല്ലാം അനുകൂലിക്കുന്നു എങ്കിലും കൈവിട്ടുപോകുന്ന റവന്യൂകമ്മി ...