നവകേരളവും വികസനത്തിൻ്റെ രാഷ്ട്രീയവും

 കാലത്തിനൊപ്പം വളരുന്ന വികസന മാതൃകയിലൂടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർന്ന കേരളം നവകേരള സൃഷ്ടിയുടെ നാൾവഴികളിൽ ആണ് . 1949 ജൂലായ് ഒന്നിന് തിരുകൊച്ചി സംസ്ഥാനം രൂപം കൊള്ളുകയും പിന്നീട് മലബാർ കൂടിച്ചേർന്ന് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം നിലവിൽ വരികയും ചെയ്തു . സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ കേരളത്തിൻറെ സവിശേഷമായ ഭൂപ്രകൃതി ,കാലാവസ്ഥ , പൗരാണികമായ ചരിത്രം , സമ്പദ്ഘടന , വിദേശ വ്യാപാര ബന്ധങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . ഇത്തരം അനുകൂല സാഹചര്യങ്ങൾക്കൊപ്പം  സാമൂഹ്യ  നീതിയിലധിഷ്ഠിതമായ വികസനനയം കൂടി സ്വീകരിച്ചപ്പോൾ കേരളം ദൈവത്തിൻറെ സ്വന്തം നാട് എന്ന തലക്കെട്ടിൽ തിളങ്ങി . പബ്ലിക് അഫയേഴ്സ് ഇൻഡക്സിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മികവിൻ്റെ സൂചികയിൽ ഒന്നാം സ്ഥാനം . നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമത് . ഇങ്ങനെ പുരസ്കാര നിറവിൽ കേരളം പ്രകീർത്തിക്കപ്പെടുന്നു .


എന്നാൽ ഈ വികസന മാതൃക സർവതല സ്പർശിയായ സുസ്ഥിരവും ആണോ എന്നത് സംശയ ജനകമാണ് . അമർത്യാസെനും നോം ചോസ്കിയും എല്ലാം അനുകൂലിക്കുന്നു എങ്കിലും കൈവിട്ടുപോകുന്ന റവന്യൂകമ്മി അപകടകരമാണ് . ജനക്ഷേമം, സാമൂഹിക സുരക്ഷാ പദ്ധതികൾ , ദാരിദ്ര്യ നിർമാർജനം, സാമൂഹിക ഉള്ള ചേർക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻഗണനയിൽ ഇടം പിടിച്ചതാണ് കാരണം . അതുകൊണ്ടുതന്നെ ആരോഗ്യപരിപാലന രംഗം, പൊതു വിദ്യാഭ്യാസം, വയോജനങ്ങൾക്കുള്ള താങ്ങ് , പൊതുവിതരണ സംവിധാനം , പട്ടയം, ഭൂപരിഷ്കരണം, പാർപ്പിടം തുടങ്ങി പല വിധങ്ങളിൽ കേരളം എന്നും മുന്നിലാണ് . ഈ മാനവവികസന ശ്രമങ്ങൾ കരുത്ത് സാമൂഹിക അടിത്തറ സൃഷ്ടിച്ചത് കൊണ്ടാണ് പ്രളയം കൊറോണ പോലുള്ള വിനാശങ്ങളെ കേരളം  ചെറുത്തത് . കാര്യക്ഷമമായ ജനാധിപത്യ വികേന്ദ്രീകരണം ഇതിന് ശക്തി പകർന്നു . പക്ഷേ വികലമായ അധികാരം മോഹങ്ങൾ , രാഷ്ട്രീയകക്ഷി താൽപ്പര്യങ്ങൾ , ഭരണ മാറ്റങ്ങൾ, വികസന തുടർച്ച ഇല്ലായ്മ, എന്നിവ വെല്ലുവിളികളാണ് . വികസനം വോട്ട് ബാങ്ക് തന്ത്രം ആവുന്നു എന്ന് ചുരുക്കം . അതിനിടയിൽ മുഖ്യ തൊഴിൽ ദാതാക്കളായ കാർഷിക- വ്യാവസായിക മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ വളർച്ച കൊണ്ടുവരാൻ ആയില്ല. ഇതിൻ്റെ ഫലമായിഒരു ഉപഭോഗ  സംസ്ഥാനമായും  ദേശീയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ ഇരുപത്തിയെട്ടാം സ്ഥാനത്തായും കേരളം മാറി . 


ഈയടുത്തായി കേരളത്തിലെ വികസന മാതൃകയിൽ ഒരു നയവ്യതിയാനം കാണാം. അത് സ്വകാര്യ നിക്ഷേപങ്ങളെയും ആഗോളവൽക്കരണത്തെയും ദേശീയപാത ഊർജ്ജം മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു . K -DISK ,K -RAIL , G-SUITE K -FONE , സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി തുടങ്ങിയവ മറ്റ് വികസിത രാജ്യങ്ങൾക്ക് സമാനമാണ്. എങ്കിലും നൂതന കർമ്മ പദ്ധതികൾ കേരളത്തിലെ സാമൂഹിക സാമ്പത്തിക ഘടനയോട് നീതി പുലർത്തുന്നുണ്ടോ എന്ന് പഠിക്കേണ്ടതുണ്ട് . ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ  എന്നപോലെ കെ റെയിൽ K- Rail ആ കുട്ടി മരിച്ച ദിവസം കോളേജ് പോയില്ലല്ലോ  നന്മതിന്മകൾ ഇന്ന്  ചർച്ച ചെയ്യപ്പെടുന്നു .സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെ മറികടന്നുകൊണ്ടുള്ള സ്വകാര്യവൽക്കരണവും മുതലാളിത്തവും ജന കേന്ദ്രീകൃത വികസന സൂചകങ്ങൾ അല്ല. ബ്യൂറോക്രസി ധനധൂർത്തും ഏറിവരുന്ന വോട്ടെടുപ്പ് ചെലവും രാഷ്ട്രീയ താൽപര്യങ്ങൾ ക്കുള്ള ധനവിനിയോഗവും വികസനത്തിന് തടസ്സം ആകുന്നു . അഴിമതിയും വെളിച്ചം കാണാത്ത പദ്ധതികളും പ്രാവർത്തികം ആവാത്ത FRBM അക്ടും നിലനിൽക്കെത്തന്നെ കേരളം മോഡലിൻ്റെ പിതൃത്വം അവകാശവാദം ആയി തുടരുന്നു. രോഗാതുരത്വം, ഭക്ഷ്യ കമ്മി ,ഉയർന്ന ആത്മഹത്യ ,ഏറിവരുന്ന കുറ്റകൃത്യങ്ങൾ, എങ്ങുമെത്താത്ത നൈപുണ്യവികസനം, സമത്വ കേരളം എന്ന സ്വപ്നം ഇങ്ങനെ തുടരുന്നു  വികസനത്തിൻ്റെ വിരോധാഭാസങ്ങൾ. മണ്ണിനെയും വിണ്ണിനെയും മറന്ന പദ്ധതികൾ പശ്ചിമഘട്ടത്തെ കീറിമുറിക്കുന്നു . പ്രകൃതി കോപങ്ങളുടെ ഇരകളാക്കുന്നു. കാലാവസ്ഥാവ്യതിയാനവും മലിനീകരണവും വിഭവങ്ങളുടെ ചൂഷണവും നിരുപാധികം തുടരുന്നു . പാരിസ്ഥിതിക ആഘാതങ്ങൾ ഇത്തരം വികസന ശ്രമങ്ങളുടെ സുസ്ഥിരത എന്ന ചോദ്യം ഉയർത്തുന്നു . ഘടനാപരവും  നയപരവുമായ വികസന പ്രതിസന്ധികൾക്കിടയിലും വികസന മുരടിപ്പ് വരാതെ നാട് വളരണം . അത് ശാസ്ത്രീയമായും തുറന്ന് ചർച്ചകളിലൂടെയും ആവണം.


തൊഴിലവസരങ്ങളുടെ അക്ഷയ പാത്രമായി നോളജ് എക്കോണമി മിഷൻ, രണ്ടാംഘട്ടത്തിൽ എത്തിയ ആർദ്രം മിഷൻ,  ഇ സേവനങ്ങൾ, സ്വയം രക്ഷ ഉറപ്പാക്കാൻ ധീര , പിങ്ക് പോലീസ്, സ്ത്രീ സംരംഭങ്ങൾക്കായി ശരണ്യ എന്ന പദ്ധതി , ഹരിത കേരളം ഇരുപത്തിയഞ്ചാം വർഷത്തിൻ്റെ നിറവിലെത്തിയ കുടുംബശ്രീ ഇങ്ങനെ സാധാരണ ജീവിതം തൊട്ടറിയുന്ന സമഗ്ര പദ്ധതികൾ നടപ്പിൽ ആവണം. 

"വികസനം അതു മർത്ത്യ മനസ്സിന്നരികിൽ നിന്ന് തുടങ്ങണം

വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം"


Comments

Popular posts from this blog

SWINGING IN THE MEMORIES

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

ARE THE ENRAGED FARMERS A SIGN FOR A BETTER FUTURE ?