I am grateful for the window seat
Delhi മുഖ്യ കഥാപാത്രമായ സ്വപ്ന ലോകത്ത് ഇരിക്കുമ്പോഴാണ് ' മുറ്റത്തെ മുല്ലക്ക്' മണം ഉണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞാനൊരു വിക്ടോറിയൻ ആവുന്നത്... അതിഗംഭീരമായി ചൂളിയിരിക്കുന്ന ഞാൻ മരുപച്ച തേടുന്നത് അവിടെ പോലും അഡ്മിഷൻ കിട്ടാത്തവരിൽ ആണ് എന്നത് ഒരു സത്യം .. ആ സത്യം മനസാ വാചാ കർമണാ സഹാനുഭൂതി ഉള്ളവളായിരിക്കുന്നതിൽ ഒരു വെല്ലു വിളിയല്ലേ എന്ന് ചിന്തിച്ചിരുന്നോ എന്നറിയില്ല.. എങ്കിലും പ്രതീക്ഷ ഒട്ടും കുറയ്ക്കാതെ ഓരോ ഗ്രൂപ്പിലും ok sir ഇട്ടുകൊണ്ടേയിരുന്നു ... ഒരു സാധാരണ ഓൺലൈൻ വിദ്യാർത്ഥിക്ക് കാര്യം പിടികിട്ടും.. ഇത് വരെ കണ്ടിട്ടില്ലാത്ത അധ്യാപകനും അടുത്ത ചാറ്റിംഗ് മുറിയിൽ കാത്തിരിക്കുന്ന ചങ്ങായിക്കും ഒരു ഇമോജിയുടെ പുറകിലെ യഥാർത്ഥ വികാരം ഗണിച്ചെടുക്കൻ കഴിയാതെ പോവുന്നത് തികച്ചും സ്വാഭാവികം . അങ്ങനെ കുറെ ചിരിച്ച് , കട്ടയ്ക്ക് കരഞ്ഞ് , കുറേ പറഞ്ഞ് ഒപ്പം കേട്ട് , കുറേ കുതിച്ച് പിന്നെ കിതച്ച് മെല്ലെ മെല്ലെ ഞാൻ Corporal Sandra Sara Binoy ആയി. രാത്രിക്ക് രാത്രി climax ൽ നിന്ന് ഒഴിവാക്കപ്പെട്ട മികച്ച സ്വഭാവ നടിയെ പോലെ ഞാൻ ചിരിച്ച് കൊണ്ട് അടുത്ത സ്വപ്നത്തിൻ്റെയും പട...