വെമുലയുടെയും നാട്
കുഴിച്ചുമൂടിയാലും കിളിർത്തു പൊന്തുന്ന അത്രമേൽ വേരോടിയ ജാതി ചിന്തയെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടും പാലൂട്ടി വളർത്തുന്നു. സമൂഹത്തിൻ്റെ സംഘടിത സ്വഭാവത്തെ ഭയക്കുന്നവർ പരോക്ഷമായി ഈ വിവേചനത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നതാണ് കാരണം. ഇതിൻ്റെ പ്രതിഫലനമാണ് നാളെ പ്രകാശിപ്പിക്കുന്ന ഇന്നിന്റെ ക്യാമ്പസുകളെയും മലിനമാക്കുന്നത് . മാറ്റത്തിന്റെ പ്രതീക്ഷയും യുവജനങ്ങളിൽ ആയതുകൊണ്ടാണ് ഈ വിഷയം പ്രസക്തമാകുന്നത് . നവോത്ഥാനത്തിനൊപ്പം മുറിച്ചു കളഞ്ഞ ജാതി വാൽ ഇന്നും ഒരു വിദ്യാർത്ഥിയെ പല ഫോമുകളിലായി വിടാതെ പിന്തുടരുന്നു . ഉൾ ചേർക്കൽ പ്രഖ്യാപിത ലക്ഷ്യമായി തുടരുമ്പോഴും , നാലു വർഷം 18 ഓളം എസ് സി വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ അസ്തമിച്ചത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . സോഷ്യൽ സൈക്കോളജിസ്റ്റുകൾ ആയ ഹെൻട്രി താജ്ഫെലും ജോൺ ടെർണറും രൂപപ്പെടുത്തിയ സോഷ്യൽ ഐഡന്റിറ്റി സിദ്ധാന്തം ഇതിനോട് ചേർത്ത് വായിക്കാം . ഒപ്പം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ചോദ്യോത്തരമായി തുടരുന്നതിലെ വിരോധാഭാസവും . രോഹിത് വെമുലയുടെ സ്വപ്നങ്ങൾക്ക് ...