Kudumbasree@25

 "സ്ത്രീ നാടിന് " ശ്രീ"യാവുമ്പോൾ ശ്രേഷ്ഠമായ ഒരു മാറ്റത്തിൻ്റെ തുടക്കമാവുന്നു " എന്ന് അടിവരയിടുന്ന " കുടുംബശ്രീ "  ഇന്ന് കാൽനൂറ്റാണ്ടിൻ്റെ നിറവിലാണ് . 1998 ൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ്റെ ഭാഗമായാണ്  ഈ പദ്ധതി പിറവിയെടുക്കുന്നത് .  ദാരിദ്ര്യം എന്ന സാമൂഹിക വിപത്തിനെ  ഇല്ലായ്മ ചെയ്യാൻ പല രാജ്യങ്ങളും പല തന്ത്രങ്ങളും സ്വീകരിച്ചു . അവക്കിടയിൽ ഓരോ കുടുംബങ്ങളെയും ഉൾപ്പെടുത്തി “വികേന്ദ്രീകൃത ദാരിദ്ര്യനിർമ്മാർജ്ജന മാതൃകയായിരുന്നു” കേരളം കുടുംബശ്രീയിലൂടെ മുന്നോട്ടുവെച്ചത് . നീതി ആയോഗിൻ്റെ ബഹുമുഖ ( multidimensional )  ദാരിദ്ര്യ സൂചികയിൽ കേരളമിന്ന് പ്രകീർത്തിക്കപ്പെടുന്നത് ഈ ആശയത്തിൻ്റെ  വിജയം കൂടി ആണ് .    



അബലകൾ എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീകളുടെ സംഘടനാ ശക്തിയാണ് കേരളം ഫലപ്രദമായി വിനിയോഗിച്ചത്. സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്കും , കുടുംബങ്ങളിലൂടെ സമൂഹത്തിലേക്കും ശാക്തീകരണത്തിൻ്റെ വെളിച്ചം എത്തിക്കുകയാണ് ഈ  സാമൂഹ്യ അധിഷ്ഠിത സംഘടനാ സംവിധാനം . എന്നാൽ ഇന്ന് ദാരിദ്ര്യനിർമാർജനം എന്ന ആശയത്തിന് അപ്പുറത്തേക്ക് ബഹുദൂരം മുന്നിൽ എത്തിയിരിക്കുന്നു കുടുംബശ്രീ  പ്രവർത്തനങ്ങൾ . അത് സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണത്തിൽ അതുല്യമായ പങ്ക് നിർവഹിക്കുന്നു . ഇതിൻ്റെ  അടിസ്ഥാനം ജന പങ്കാളിത്തത്തിൽ ഊന്നിയുള്ള ഘടനയാണ് . ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. SHG (Self help groups ) 

നേക്കാളും , NHG( neighborhood  groups )  മാതൃക കൂടുതൽ  കാര്യക്ഷമമായി പ്രവർത്തിക്കുന്നു . ഭൂപ്രകൃതി , സാമ്പത്തിക വിഭവങ്ങൾ, ജനസാന്ദ്രത ഇങ്ങനെ ഓരോ തട്ടിലും കേരള സമൂഹം വൈവിധ്യങ്ങളുടെ കലവറയാണ് . ഈ സാഹചര്യത്തിൽ പൊതുവായ വികസനമാതൃക സ്വീകരിക്കുന്നത് അപര്യാപ്തമാണ് . പ്രാദേശിക വ്യത്യാസങ്ങളെ പരിഗണിച്ചുകൊണ്ടുള്ള മുന്നേറ്റം സുസ്ഥിരമായ  സാമൂഹിക ശാക്തീകരണത്തിലേക്ക് നയിക്കും.

 ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. ഇങ്ങനെ "Bottom Up approach " അഥവാ "Root based " വികസന മാതൃക സാക്ഷാത്കരിക്കപ്പെടുന്നു . കുടുംബശ്രീയെ ഊർജ്ജസ്വലമാക്കുന്നത്  സംഘടനയ്ക്ക് ഉള്ളിൽ തന്നെയുള്ള ജനാധിപത്യ സംവിധാനം കൂടിയാണ് .  

നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് ,കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള “അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം”, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞത്  ഈ കൂട്ടായ്മയുടെ കരുത്തിൻ്റെ ഫലമാണ് .  




“43 ലക്ഷം കുടുംബങ്ങൾ അംഗമായ 2.65 ലക്ഷം അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ”  .

സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീയുടെ സംഭാവന തിരിച്ചറിയാൻ  ഈ കണക്കുകൾ സഹായിക്കും .  സാമൂഹിക സുരക്ഷിതത്വത്തിലേക്കും ദാരിദ്ര്യ  നിർമാർജനത്തിലേക്കും ഉള്ള ആദ്യ പടി " സാമ്പത്തിക ഭദ്രതയാണ് .  ലഘു സമ്പാദ്യ വായ്പാ പ്രവർത്തനം , മിതവ്യയ സമ്പാദ്യം, ആന്തരിക വായ്പ, ബാങ്ക് ലിങ്കേജ് വായ്പ ഇങ്ങനെ സാമ്പത്തിക പിന്തുണകൾ എല്ലാവരിലേക്കും എത്തുന്നു . മാച്ചിങ്

ഗ്രാൻ്റ് , പലിശ സബ്സിഡി , 

റിവോൾവിങ് ഫണ്ട് , vulnerability reduction fund  ഇങ്ങനെ സാധ്യതകൾ ഏറെയാണ് . പാവപ്പെട്ടവർക്ക് മരണക്കെണിയായ " കടക്കെണിയിൽ നിന്നും" (debt trap) ഇത് മോചനം നൽകി . ആരോഗ്യം, വിദ്യാഭ്യാസം ,ഭവനം , സമ്പാദ്യം,  നിക്ഷേപം ഇങ്ങനെ എല്ലാ ആവശ്യങ്ങളിലേക്കും സാമ്പത്തിക സ്വാശ്രയത്വം കൈവന്നു. ഇത് സ്ത്രീ സ്വാതന്ത്ര്യത്തിന് കരുത്തേകി . റിസർവ് ബാങ്ക് 53.9% ആണ് , 2021 ലെ സാമ്പത്തിക ഉൾചേർക്കൽ  ( financial inclusion index) 

സ്ഥിതിയായി  രേഖപ്പെടുത്തിയിട്ടുള്ളത് . ഈ പശ്ചാത്തലത്തിൽ ഇത്തരം 

കുടുംബശ്രീ പ്രവർത്തനങ്ങൾ പ്രസക്തമാണ് .  



സാമൂഹിക വികസനം ലക്ഷ്യമാക്കുന്ന ധാരാളം പദ്ധതികൾ നിലവിലുണ്ട് .അഗതി കുടുംബങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘അഗതിരഹിത കേരളം'. 

 1) ഭവന നിർമ്മാണത്തിന് ഭൂമി ഇല്ലാത്തവർ (പുറമ്പോക്ക് ഭൂമി, വനഭൂമി, കനാലുകളുടെയും പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ).

2) രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ

3) അവിവാഹിതയായ അമ്മ/അമ്മയും കുഞ്ഞും മാത്രം / ഭർത്താവ് ഉപേക്ഷിച്ചതും ദുരിതമനുഭവിക്കുന്നവരുമായ വനിതകൾ

4) സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടി വന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ

5) തീരാവ്യാധികൾ/ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ പിടിപെട്ടവരും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരും

6) കുടുംബത്തിൽ ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം

7) ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ

8) അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ


ഇങ്ങനെ എല്ലാവിധ പിന്നാക്കാവസ്ഥകളിലും ജീവിച്ചു വരുന്ന അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ആത്മാർത്ഥമായ ഇതിലൂടെ പരിശ്രമിക്കുന്നു .  


മറ്റൊരു ശ്രദ്ധേയമായ കാൽവെപ്പാണ് 

ബഡ്സ് സ്ഥാപനങ്ങൾ .ബുദ്ധിപരമായ ബലഹീനതകൾ നേരിടുന്നവർക്കുള്ള പ്രത്യേക വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം പോലെതന്നെ ക്രമാനുസൃതവും ശാസ്ത്രീയവുമായി എത്തിക്കുക എന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത് . യുവ കേന്ദ്രീകൃതമായ സാമൂഹ്യ ശാക്തീകരണമാണ് മറ്റൊരു സവിശേഷത . ബാല സഭകൾ അവയ്ക്ക് ഉദാഹരണമാണ് . സ്വത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ചെറു സംഘമാണ് ബാലസഭ .തലമുറകളിൽ നിന്നുംശാസ്ത്രോത്സവം, തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക എന്ന ലക്ഷ്യം 

പ്രാധാന്യമർഹിക്കുന്നു . ഇതിന് കപ്പാസിറ്റി ബിൽഡിംഗ്,ഹോളിസ്റ്റിക് ഹെൽത്ത്, 

നൈപുണ്യ വികസന പരിശീലനം,ബാല പാർലമെന്റ്,ബാലകൃഷി,ബിൽഡിംഗ് റസീലിയൻസ് തുടങ്ങി നൂതന വിദ്യാഭ്യാസ മാതൃകകൾ ആണ് സ്വീകരിച്ചിട്ടുള്ളത് . നഗര ഗ്രാമ അന്തരം പോലെ ആദിവാസി മേഖലകളും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു .

2008 മുതൽ കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ പ്രത്യേകം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട് . പരമ്പരാഗത ഉപജീവന സംരംഭങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണാ പദ്ധതി ,പ്രാരംഭ ധനസഹായമായി ജെ.എൽ.ജി കോർപ്പസ് ഫണ്ട്നൽകൽ ,പട്ടികവർഗ്ഗ മേഖലയിൽ മൃഗസംരക്ഷണത്തിലൂന്നിയുള്ള ഉപജീവന പ്രവർത്തനങ്ങൾ , ഗോത്രപ്പെരുമ ഫെസ്റ്റ്  തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഉപജീവനത്തിലൂടെ കരുത്തയാക്കുക  എന്നത് കുടുംബശ്രീ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വമാണ് . കേരം തിങ്ങും കേരള നാട്ടിൽ  കേര പുറത്തും ആന പുറത്തും സ്ത്രീകളെ കാണാം . പുരുഷ മേൽക്കോയ്മ പ്രഖ്യാപിച്ച എല്ലാ തൊഴിലിടങ്ങളും ഇന്ന് സ്ത്രീ  വൈഭവത്തെ സ്വാഗതം ചെയ്യുന്നു . കുടുംബശ്രീയിലൂടെ പച്ചപിടിച്ച സൂക്ഷ്മ സംരംഭങ്ങൾ (micro enterprises) അനവധിയാണ് . തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കൾ ആയി ഒരു വലിയ വിഭാഗം ജനങ്ങൾ ഉയർന്നുവന്നു . പ്രാദേശിക സാമ്പത്തിക വികസനത്തിലേക്കും നയിക്കുന്നു . ഉൽപ്പാദനം, വിതരണം, ഉപഭോഗം ഉൾപ്പെടുന്ന ശൃംഖല വികസിക്കുന്നതിലൂടെ ഓരോ തട്ടിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു . കണക്കനുസരിച്ച് 15,000 ത്തിൽ അധികം  നോൺ-ഫാം സൂക്ഷ്മ 

സംരംഭങ്ങൾ കേരളത്തിൽ ഉണ്ട് . ആരോഗ്യപരിപാലന രംഗത്തിൽ സാന്ത്വനം പദ്ധതി, ലോക ഭക്ഷ്യ സംഘടനയുടെ 'The Glenmark nutrition award' നേടിയ അമൃതം ഫുഡ് സപ്ലിമെന്റ് , 1000 ത്തിൽ അധികമുള്ള കഫേ ശ്രീ , കുടുംബശ്രീ ട്രാവൽസ് , കുടുംബശ്രീ wellness centers, ഭവനനിർമ്മാണ ഗ്രൂപ്പുകൾ, EKSAT , TRISAT, KAASS തുടങ്ങിയവ ജനശ്രദ്ധയാകർഷിച്ചവയാണ് . 


സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്നു. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും ഉപജീവന മാര്‍ഗം കണ്ടെത്തി നല്‍കുന്നതിനു സൂക്ഷ്മ സംരംഭങ്ങള്‍ 

ആരംഭിക്കാനുള്ള പിന്തുണയേകിയും കൂടെയുണ്ട് . ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് കോര്‍പ്പസ് ഫണ്ടായി 10,000 രൂപയും കുടുംബശ്രീ നല്‍കും. പുനർജനി, നൈസി, ലക്ഷ്യ, പ്രതീക്ഷ, നക്ഷത്ര തുടങ്ങിയ ചെറുകിട സംരംഭങ്ങൾ  കുടുംബശ്രീയുടെ കൈത്താങ്ങിൽ വളരുന്നു . 


സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ അംഗങ്ങൾക്ക്, കൊവിഡ്-19 നെ പ്രതിരോധിക്കുന്നത് മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും നിർമ്മാണം മാത്രമല്ല. സ്ത്രീകളുടെ സംഘടിത തൊഴിൽ ശക്തി സംസ്ഥാനത്തെ കൊവിഡ് മാനേജ്മെന്റിന്റെ വിവിധ മേഖലകളിൽ സംഭാവന ചെയ്തു, പ്രത്യേകിച്ച് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ചികിത്സാ കേന്ദ്രങ്ങൾ ക്രമീകരിക്കുക, എല്ലാ വാർഡുകളിലെയും നിർധനർക്ക് പൾസ് ഓക്‌സിമീറ്റർ നൽകൽ, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് പൊതുജനങ്ങൾക്ക് സഹായം നൽകൽ തുടങ്ങി കുടുംബശ്രീയുടെ സേവനങ്ങളുണ്ട്. കുടുംബശ്രീയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സംസ്ഥാനത്തുടനീളമുള്ള 'ജനകീയ ഹോട്ടലുകൾ'. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എഫ്‌എൽ‌ടി‌സികളിലും എസ്‌എൽ‌ടി‌സികളിലും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും ഞങ്ങളുടെ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം ക്രമീകരിക്കുന്നു.103 ജനകീയ ഹോട്ടലുകൾ 20 രൂപയ്ക്ക് ഭക്ഷണം നൽകുന്നു.

കോഴിക്കോട്ടെ കുടുംബശ്രീ അംഗങ്ങൾ 40 ലക്ഷം രൂപ സമാഹരിച്ച് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും പൾസ് ഓക്‌സിമീറ്ററുകളും വാങ്ങുന്നതിനായി ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു . കോഴിക്കോട് കോർപ്പറേഷനിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ ഇതേ ആവശ്യത്തിനായി നൽകിയ 5 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. ഇങ്ങനെ പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്  കൈത്താങ്ങായി കുടുംബശ്രീ മാറുന്നു . 



കാർഷിക മേഖല പ്രവർത്തനങ്ങളിലും കുടുംബശ്രീ സജീവമാണ് .ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു സംസ്ഥാനത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ,അയൽക്കൂട്ട പ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭൂമി ഉപയുക്തമാക്കി , സംഘകൃഷിയ്ക്ക് നേതൃത്വം നൽകുന്നു . കൃഷിയിലൂടെ സമൂഹത്തിലെ പാവപ്പെട്ട വനിതകൾക്ക് വരുമാനമാർഗ്ഗം  സൃഷ്ടിക്കുന്നതിനും ഉപയുക്തം ആവുന്നു. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി.) അത്തരം ഒരു ശ്രമം ആണ് . കേരള ചിക്കൻ പദ്ധതിയുടെ വ്യാപനത്തിന്  ഒരുങ്ങുകയാണ് കേരളം . കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ബ്രീഡർ ഫാം ആരംഭിക്കുന്നത്. ഇവ കൂടാതെ ആട് പശു മുട്ട പോത്ത് വളർത്തൽ തെരുവുനായ വന്ധ്യംകരണം തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു . കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാദേശികമായി വിപണനാവസരങ്ങൾ കൂടി സൃഷ്ടിക്കാൻ ശ്രമങ്ങൾ ഉണ്ട് . എല്ലാ മാസവും ഒരേ തീയതികളിൽ മൂന്നു മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്ത് / ബ്ലോക്ക് / നഗരസഭാതല വിപണന മേളകളായ മാസച്ചന്തകളാണ് ഒന്ന് . കുടുംബശ്രീ ഔട്ട് ലെറ്റുകൾ,ഫുഡ് ഫെസ്റ്റ് , വിപണന മേളകൾ,കമ്മ്യൂണിറ്റി മാർക്കറ്റിങ്ങ് നെറ്റ് വർക്ക് (ഹോംഷോപ്പ്),മാർക്കറ്റിംഗ് കിയോസ്ക് ,നാനോമാർക്കറ്റ്,കുടുംബശ്രീ ബസാർ ഇങ്ങനെ അനവധി സാമൂഹിക സേവനങ്ങൾ ഇന്ന്  ലഭ്യമാണ് . കുടുംബശ്രീ ഇതിനകം 1000-ലധികം പ്രത്യേകതകളുള്ള ഒരു വനിതാ ബ്രാൻഡായി മാറിയിട്ടുണ്ട് . a.ഭക്ഷണ ഉൽപ്പന്നങ്ങൾ ബി.വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ സി.കരകൗശലവസ്തുക്കൾ d.വസ്ത്രങ്ങൾ ഇ.ബാഗുകൾ / കുട 

തുടങ്ങിയ സമസ്ത മേഖലകളിലും കുടുംബശ്രീ സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇത് നൽകുന്ന തൊഴിൽ അവസരങ്ങൾ , അതിലൂടെ സ്വയം പര്യാപ്തത തുടങ്ങിയ നേട്ടങ്ങൾ  മനസ്സിലാക്കാവുന്നതാണ്.  ഉപഭോക്താവിനും മെച്ചപ്പെട്ട 

സേവനങ്ങൾ  ലഭ്യമാവുന്നു . 

പ്രാദേശീകത, പരിശുദ്ധി, വിശ്വാസം എന്നിവ വിൽപ്പന 

ത്വരിതപ്പെടുത്തുന്നു . ഓൺലൈൻ സങ്കേതങ്ങളിലെ നൂതന സാധ്യത കളും ഉൾപ്പെടുത്തി ഇത് മുന്നേറുന്നു .


സാമൂഹിക നന്മ പ്രഥമ ലക്ഷ്യമായ അനേകം സംഘടനകൾ കുടുംബശ്രീ യോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട് . ഹരിത കർമ്മ സേന , വയോജന പരിപാലന പദ്ധതിയായ ഹർഷം , സാമ്പത്തിക സ്വാശ്രയത്തിന് പ്രത്യാശ, മാലിന്യ സംസ്കരണ യൂണിറ്റ് ,  വനിത ഹോസ്റ്റൽ തുടങ്ങിയവ .  ഒരു കാലത്ത് , ലിംഗത്തിന് കഴിവിനേക്കാൾ മേൽക്കൊയ്മ കിട്ടിയിരുന്നെങ്കിൽ ഇന്ന് അത് വൈദഗ്ധ്യത്തിനാണ് . അവിടെയാണ് " Connect to work" ,"ARISE- acquiring resilience and identify through sustainable employment തുടങ്ങിയ സോഫ്റ്റ് സ്കിൽ പരിശീലനം

 പ്രാധാന്യം അർഹിക്കുന്നത്  . ഇത് സ്ത്രീകളെയും എല്ലാ മേഘലകളിലേക്കും സജ്ജരാക്കും . തയ്യൽ , ആതുരസേവനം എന്നിടങ്ങളിൽ മാത്രമല്ല ഡ്രൈവിംഗ് , ഇലക്ട്രോണിക്സ് തുടങ്ങിയ അവസരങ്ങളും ഇന്നു സാധാരണക്കാ രായ സ്ത്രീകൾക്ക്   പ്രാപ്തമായി . പരമമായ ലക്ഷ്യം സ്ത്രീകളിലൂടെ യുള്ള  സാമൂഹിക ശാക്തീകരണം തന്നെയാണ് . 



ഇന്ത്യയിലെ സ്ത്രീകൾക്ക് ഇന്നും ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. ലിംഗവിവേചനം, പീഡനം, ലൈംഗികാതിക്രമം, വിദ്യാഭ്യാസമില്ലായ്മ, സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനം, ലിംഗ വേതന വ്യത്യാസം എന്നിവയിലൂടെ  അവരിലേറെയും കടന്നുപോവുന്നു . ഈ അവസരങ്ങളിൽ ' സ്നേഹിത ' തുടങ്ങിയ ജെൻഡർ ഹെൽപ്പ് ഡെസ്കുകൾ ഉചിതമാണ് . കുടുംബ ശ്രീ യുടെ നേതൃത്വത്തിൽ ' Vigilant group ' , ' pink task force ' , സ്ത്രീ പദവി പഠന പ്രക്രിയ പോലുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു . തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി സ്ത്രീസുരക്ഷയ്ക്കായി " സ്ത്രീ കർമ്മ സേന "  ആരംഭിക്കാനും പദ്ധതിയുണ്ട് . കേരള പോലീസും സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത് . ഇങ്ങനെ പരോക്ഷമായി , ഉപജീവനത്തിനു ലൂടെയും വരുമാനത്തിലൂടെയും വായ്പ വിതരണത്തിലൂടെയും , നേരിട്ടുള്ള സുരക്ഷയൊരുക്കിയും ,  സ്ത്രീ ജനങ്ങളേയും സമൂഹത്തിൻ്റെ മുഖ്യ ശ്രേണിയിലേക്ക് ഉൾപ്പെടുത്തുകയാണ് ലക്ഷ്യം .  

"No country can truly develop if half its population is left behind.” സമൂഹത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കെൽപ്പുള്ള സ്ത്രീകൾ അകത്തളങ്ങളിൽ ഒതുങ്ങിയാൽ രാഷ്ട്രത്തിന് തന്നെയാണ് നഷ്ടം . കരുത്തുറ്റ സ്ത്രീകൾ കാവലാവുമ്പോൾ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ മേഘലകളിൽ പുത്തൻ ഉണർവ്വ് പടരുന്നു.  ആ ദീപ്തിയിൽ നമുക്ക് വളരാം .



    

Comments

Popular posts from this blog

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

ARE THE ENRAGED FARMERS A SIGN FOR A BETTER FUTURE ?

SWINGING IN THE MEMORIES