Posts

Showing posts from July, 2022

Kudumbasree@25

Image
 "സ്ത്രീ നാടിന് " ശ്രീ"യാവുമ്പോൾ ശ്രേഷ്ഠമായ ഒരു മാറ്റത്തിൻ്റെ തുടക്കമാവുന്നു " എന്ന് അടിവരയിടുന്ന " കുടുംബശ്രീ "  ഇന്ന് കാൽനൂറ്റാണ്ടിൻ്റെ നിറവിലാണ് . 1998 ൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ്റെ ഭാഗമായാണ്  ഈ പദ്ധതി പിറവിയെടുക്കുന്നത് .  ദാരിദ്ര്യം എന്ന സാമൂഹിക വിപത്തിനെ  ഇല്ലായ്മ ചെയ്യാൻ പല രാജ്യങ്ങളും പല തന്ത്രങ്ങളും സ്വീകരിച്ചു . അവക്കിടയിൽ ഓരോ കുടുംബങ്ങളെയും ഉൾപ്പെടുത്തി “വികേന്ദ്രീകൃത ദാരിദ്ര്യനിർമ്മാർജ്ജന മാതൃകയായിരുന്നു” കേരളം കുടുംബശ്രീയിലൂടെ മുന്നോട്ടുവെച്ചത് . നീതി ആയോഗിൻ്റെ ബഹുമുഖ ( multidimensional )  ദാരിദ്ര്യ സൂചികയിൽ കേരളമിന്ന് പ്രകീർത്തിക്കപ്പെടുന്നത് ഈ ആശയത്തിൻ്റെ  വിജയം കൂടി ആണ് .     അബലകൾ എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീകളുടെ സംഘടനാ ശക്തിയാണ് കേരളം ഫലപ്രദമായി വിനിയോഗിച്ചത്. സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്കും , കുടുംബങ്ങളിലൂടെ സമൂഹത്തിലേക്കും ശാക്തീകരണത്തിൻ്റെ വെളിച്ചം എത്തിക്കുകയാണ് ഈ  സാമൂഹ്യ അധിഷ്ഠിത സംഘടനാ സംവിധാനം . എന്നാൽ ഇന്ന് ദാരിദ്ര്യനിർമാർജനം എന്ന ആശയത്തിന് അപ്പുറത്തേക്ക് ബഹുദൂരം മുന്നിൽ എത്തിയിരിക്കുന്നു കു...