വെളുത്ത മനസ്സ് ഉള്ളോരും മുടിയുള്ളോരും എല്ലാം പതിവില്ലാതെ ഒരു സംഘമായി 

കഴിഞ്ഞിരുന്നു . " മത സൗഹാർദ്ദജാഥ " . വേണ്ടത് തന്നെ എന്ന് തോന്നി . ഇന്ന് തന്നെ , രസകരമായ ഒരു അറിയിപ്പ് ഇതേ വായനശാലയുടെ മുന്നിലൂടെ ഒന്നിലധികം തവണ കടന്ന് പോയിരുന്നല്ലോ. 

 " ദേശവിരുദ്ധത വാക്കിലും പ്രവർത്തികളിലും കൂടി വരുന്ന സാഹചര്യത്തിൽ ദേശസ്നേഹം പുനസ്ഥാപിക്കാൻ ഞങ്ങളുടെ ( പേര് പറയാത്തതാവും നല്ലത് ) സമ്മേളനത്തിൽ അണിനിരക്കൂ " എന്ന പ്രസ്തവന നാടു നീളെ മുഴങ്ങി . 

 

 " I will never allow patriotism to triumph over humanity for as long as I live " . ടാഗോറിൻ്റെ വാക്കുകൾ ആണ് . മതവും മതനിരപേക്ഷതയും , ദേശീയതയും രാഷ്ട്രീയവും എല്ലാം ചേർന്ന് അവിയൽ പരുവത്തിൽ മുന്നിൽ എത്തുമ്പോൾ ഗീതാഞ്ജലി വരെ പകച്ചു 

 പോവുമായിരിക്കും . മനുഷ്യത്വം ദഹിക്കാത്ത വണ്ണം അത് പല തലച്ചോറുകളെയും കീഴടക്കുന്നു . അംഗ ബലത്തിൽ , മേൽ പറഞ്ഞ സമ്മേളനത്തെക്കാൾ ശുഷ്‌കമായത് കൊണ്ടു ജാഥയ്ക്കുള്ള ഒരു 

അന്തരീക്ഷം ഇല്ലായിരുന്നു എന്നത് സത്യം തന്നെ. മാത്രവുമല്ല മതസൗഹാർദ്ദത്തിന് അരമണിക്കൂറിൽ അധികം ചിലവഴിച്ചാൽ ദൈവം പിണങ്ങുമോ എന്ന സംശയവും കാണും . പത്ത് വരിയുള്ള പ്രതിജ്ഞയിൽ ഒതുങ്ങിയെങ്കിലും നാളെ പത്രത്തിൽ വരും എന്ന് ഉറപ്പാണ്. അത് വായിക്കുന്നവർക്കിടയിൽ ഒരു പുതു ചിന്തയുടെ നാമ്പ് പിറവിയെടുക്കട്ടെ . 

അത് വർഗീയതയുടെയും മതധ്രുവീകരണത്തിൻ്റെയും മേൽ വേരോടുന്ന ഒരു വൻ മരമായി മാറട്ടെ .

Comments

Popular posts from this blog

SWINGING IN THE MEMORIES

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

NATIONAL SCIENCE DAY 2021