രത്നമ്മ
രത്നമ്മയെ ഒരു കഥയായി ഓർക്കാൻ ഞങ്ങൾ ആരും ഇഷ്ടപ്പെടുന്നില്ല . കാരണം ഈ നാട്ടിലെ പല വീടുകളുടെയും ഓരോ മൂലക്കും അവരുടെ മണം ഉണ്ടാവും. ചുരുണ്ട മുടിയുള്ള , മറ്റൊരാളുടെ വിശ്വാസം നേടുന്ന കണ്ണുകൾ ഉള്ള , നിറം മങ്ങിയ ബ്ലൗസും അയഞ്ഞ സാരിയും ഉടുത്ത ആ രൂപം എൻ്റെ വീട്ടിലും രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നു . അന്ന് വീട് സർവീസിന് കൊടുക്കുന്ന ദിവസം ആണ് . ഫാൻ തൊട്ടു നിലം വരെ തുടക്കുന്നതിൽ എന്നും എൻ്റെ ആദർശമാതൃക രത്നമ്മ ആയിരിക്കും എന്ന് പ്രഖ്യാപിച്ച ദിവസവും ഓർക്കുന്നു . വീട്ടിലെ അടിച്ചുതളിക്കാരി ആയാണ് മിക്കവാറും പ്രത്യക്ഷപെടുക എന്നതുകൊണ്ട് തന്നെ dining room ൽ ഇരുന്നു ഉച്ചയൂണ് പങ്കിടുന്നതും വെറ്റില മുറക്കുന്നതും അവർക്ക് പാതകങ്ങളുടെ പട്ടികയിൽ ആണ് . അതുകൊണ്ട് തന്നെ പൊതു തീൻമേശയിലേക്ക് രത്നമ്മയെ എത്തിച്ചത് എന്നിലെ സമത്വവാദിക്ക് വളക്കൂറായ പോലെ തോന്നാറുണ്ട് . ഒട്ടുമിക്ക സന്ധ്യകളും കടന്നു പോവുന്നത് പ്രത്യേക താളത്തിലുള്ള രത്നമ്മയുടെ നടത്തതെ (ചിലരതിനെ ചട്ട് എന്ന് വിളിക്കും) കൂട്ട് പിടിച്ചാണ് . പല വീട്ടിലെ പല റോളുകൾക്ക് ശേഷം ഒരു വിജയിയെ പോലെ ആ നടത്തം അവസാനിക്കുന്നത് സ്വന്തം വീട്ടിലെ അടുക്കളയിൽ ആണ് എന്ന് പറഞ്ഞ് തന്നെ അറിയാം . ഈ നടത്തത്തിലും വീട്ടിലേക്ക് ചുമ്മന്ന ചുള്ളി കമ്പുകളാൽ അലങ്കരിക്കപ്പെട്ട ആ തല ഉയർന്ന് തന്നെയിരുന്നു . ഉറക്കെ തന്നെ ചിരിച്ചു . എന്നാൽ വർഷങ്ങളായി തനിക്ക് കൂട്ടായിരുന്ന രത്നമ്മ ഇനി ഉണ്ടാവില്ല എന്ന് സന്ധ്യ തിരിച്ചറിയും നേരം ,ഭൂമി ഇരുണ്ടു . പക്ഷെ അടുത്ത ദിവസവും നേരം വെളുക്കും . പല വീട്ടിലെയും ചൂലും , തവിയും , തൂമ്പയും അവരുമായി വേവലാതികൾ പങ്കിട്ട രത്നമ്മയെ ഓർക്കുമയിരിക്കുംലെ .. ഭംഗിയല്ല , ചെയ്യുന്ന ജോലിയുടെ മഹത്വമല്ല , കൊട്ടാരമല്ല ഈ അമ്മയെ എനിക്ക് പ്രിയപ്പെട്ടവളാക്കിയത് .. സത്യം നിറഞ്ഞ ചിരിയാണ് ... എനിക്ക് അറിയുന്നതും അറിയാത്തതുമായ അവരുടെ സ്വപ്നങ്ങൾക്ക് ഇനി ഇടമില്ലാതാവുന്നിടത്താണ് ജീവിതം നശ്വരവും ഓർമ്മകൾ അനശ്വരവും ആവുന്നത് .
Comments
Post a Comment