രത്നമ്മ
രത്നമ്മയെ ഒരു കഥയായി ഓർക്കാൻ ഞങ്ങൾ ആരും ഇഷ്ടപ്പെടുന്നില്ല . കാരണം ഈ നാട്ടിലെ പല വീടുകളുടെയും ഓരോ മൂലക്കും അവരുടെ മണം ഉണ്ടാവും. ചുരുണ്ട മുടിയുള്ള , മറ്റൊരാളുടെ വിശ്വാസം നേടുന്ന കണ്ണുകൾ ഉള്ള , നിറം മങ്ങിയ ബ്ലൗസും അയഞ്ഞ സാരിയും ഉടുത്ത ആ രൂപം എൻ്റെ വീട്ടിലും രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നു . അന്ന് വീട് സർവീസിന് കൊടുക്കുന്ന ദിവസം ആണ് . ഫാൻ തൊട്ടു നിലം വരെ തുടക്കുന്നതിൽ എന്നും എൻ്റെ ആദർശമാതൃക രത്നമ്മ ആയിരിക്കും എന്ന് പ്രഖ്യാപിച്ച ദിവസവും ഓർക്കുന്നു . വീട്ടിലെ അടിച്ചുതളിക്കാരി ആയാണ് മിക്കവാറും പ്രത്യക്ഷപെടുക എന്നതുകൊണ്ട് തന്നെ dining room ൽ ഇരുന്നു ഉച്ചയൂണ് പങ്കിടുന്നതും വെറ്റില മുറക്കുന്നതും അവർക്ക് പാതകങ്ങളുടെ പട്ടികയിൽ ആണ് . അതുകൊണ്ട് തന്നെ പൊതു തീൻമേശയിലേക്ക് രത്നമ്മയെ എത്തിച്ചത് എന്നിലെ സമത്വവാദിക്ക് വളക്കൂറായ പോലെ തോന്നാറുണ്ട് . ഒട്ടുമിക്ക സന്ധ്യകളും കടന്നു പോവുന്നത് പ്രത്യേക താളത്തിലുള്ള രത്നമ്മയുടെ നടത്തതെ (ചിലരതിനെ ചട്ട് എന്ന് വിളിക്കും) കൂട്ട് പിടിച്ചാണ് . പല വീട്ടിലെ പല റോളുകൾക്ക് ശേഷം ഒരു വിജയിയെ പോലെ ആ നടത്തം അവസാനിക്കുന്നത് സ്വന്തം വീ...