I am grateful for the window seat

 


Delhi മുഖ്യ കഥാപാത്രമായ സ്വപ്ന ലോകത്ത് ഇരിക്കുമ്പോഴാണ് ' മുറ്റത്തെ മുല്ലക്ക്' മണം ഉണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞാനൊരു വിക്ടോറിയൻ ആവുന്നത്... അതിഗംഭീരമായി ചൂളിയിരിക്കുന്ന ഞാൻ മരുപച്ച തേടുന്നത് അവിടെ പോലും അഡ്മിഷൻ കിട്ടാത്തവരിൽ ആണ് എന്നത് ഒരു സത്യം .. ആ സത്യം  മനസാ വാചാ കർമണാ സഹാനുഭൂതി ഉള്ളവളായിരിക്കുന്നതിൽ ഒരു വെല്ലു വിളിയല്ലേ എന്ന്  ചിന്തിച്ചിരുന്നോ എന്നറിയില്ല.. എങ്കിലും പ്രതീക്ഷ ഒട്ടും കുറയ്ക്കാതെ ഓരോ ഗ്രൂപ്പിലും ok sir ഇട്ടുകൊണ്ടേയിരുന്നു ... ഒരു സാധാരണ ഓൺലൈൻ വിദ്യാർത്ഥിക്ക്  കാര്യം പിടികിട്ടും..  ഇത് വരെ കണ്ടിട്ടില്ലാത്ത  അധ്യാപകനും അടുത്ത ചാറ്റിംഗ് മുറിയിൽ കാത്തിരിക്കുന്ന ചങ്ങായിക്കും ഒരു ഇമോജിയുടെ പുറകിലെ യഥാർത്ഥ വികാരം ഗണിച്ചെടുക്കൻ കഴിയാതെ പോവുന്നത് തികച്ചും സ്വാഭാവികം . അങ്ങനെ കുറെ ചിരിച്ച് , കട്ടയ്ക്ക് കരഞ്ഞ് , കുറേ പറഞ്ഞ് ഒപ്പം കേട്ട് , കുറേ കുതിച്ച്  പിന്നെ കിതച്ച് മെല്ലെ മെല്ലെ ഞാൻ Corporal Sandra Sara Binoy ആയി. രാത്രിക്ക് രാത്രി climax ൽ നിന്ന് ഒഴിവാക്കപ്പെട്ട മികച്ച സ്വഭാവ നടിയെ പോലെ ഞാൻ ചിരിച്ച് കൊണ്ട് അടുത്ത സ്വപ്നത്തിൻ്റെയും പടികൾ മെല്ലെ ഇറങ്ങി.. സ്വന്തം മുറിയിൽ വാതിൽ അടചിരിക്കമ്പോഴാണ് ഓന്തിൻ്റെ നിറം മാറുന്നത് എന്ന് പറയും പോലെ ഉള്ളിലെ സങ്കടം അതിലുപരി ഇനി എന്തിലേക്കാണ് എന്ന ആശങ്ക അണപൊട്ടി ഒഴുകാൻ തുടങ്ങുന്നത് . അങ്ങനെ ഇരിക്കുമ്പോഴാണ് ഇത് എഴുതുന്നതും.. അപ്പോഴും പ്രത്യാശ തേടിയത്  ഇവിടെ വരെ പോലും എത്താൻ പറ്റാത്ത എത്രയോ പേരുണ്ട്  എന്ന ഓർമ പെടുത്തലുകൾക്ക് ഇടയിലാണ് . ഈ ചിന്തയുടെ പൊരുൾ ഒന്ന് മാത്രമാണ് എന്ന് ഞാൻ തിരിച്ചറിയുന്നു ..  പുറകിലായവർ വാസ്തവത്തിൽ ഒട്ടും പുറകില്ലല്ല .. മനുഷ്യകൽപ്പിതമായ ജയവിജയ പരാജയങ്ങൾ തികച്ചും ആപേക്ഷികം മാത്രമാണ് ... എങ്കിൽ ഈ ശ്രേണിയ്ക്ക് അറ്റം നിശ്ചയിക്കാമോ .. സാധ്യം ആണെന്ന് തോന്നുന്നില്ല ..  കാരണം എല്ലാ വണ്ടികളും ഓടി കൊണ്ടിരിക്കുകയാണ് .. ചിലസമയങ്ങളിൽ പുറകിൽ പെടുന്നത് അടുത്ത വളവിൽ സന്തോഷം അമിതം ആവാനാണ് . പക്ഷേ  അമിതമായാൽ അമൃതം വിഷം  എന്നാണല്ലോ .. diminishing marginal utility എന്ന സിദ്ധാന്തം കൂടി ചേർത്ത് വച്ച് ഒരു പണ്ഡിതയെ പോലെ എഴുത്ത് അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കാര്യം നിസ്സാരമാണ് .. ഓടി കൊണ്ടേയിരിക്കുക എന്ന തിരിച്ചറിവാണ് ...  ഇന്ധനം ആവേണ്ടത് സ്വന്തം പ്രയത്നത്തിലുള്ള വിശ്വാസം ആണ്.. 

Comments

Popular posts from this blog

SWINGING IN THE MEMORIES

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

NATIONAL SCIENCE DAY 2021