നവകേരളവും യുവാക്കളും

 " WE CANNOT ALWAYS BUILD THE FUTURE FOR OUR NATION , BUT WE CAN BUILD OUR YOUTH FOR THE FUTURE "


                           രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിസ്ഥാന വിഭവവും ഒരു ദേശത്തിന്റെ കരുത്തും സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്വബോധമുള്ള ഒരു യുവ തലമുറയാണ്.2011 സെന്‍സസ് അടിസ്ഥാനമാക്കി  കേരളത്തിന്റെ ജനസംഖ്യാശാസ്ത്രം പഠിക്കുമ്പോള്‍  54.3 % വും  15 നും 59 നും ഇടയില്‍ പ്രായമുള്ളവരാണ് എന്ന പ്രതീക്ഷാത്മകമായ വസ്തുത തിരിച്ചറിയാം . 'കേരള മോഡല്‍ 'വികസന മാതൃക ലോകശ്രദ്ധയും സാക്ഷരത 96.2% ആയും  നിലനിര്‍ത്തുന്ന കേരളത്തിനും, യുവജനതയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ് .

                     ഇന്നത്തെ യുവാക്കളെ ഉത്പാദകമായ ഒരു വിഭവം അല്ലാതെ ആക്കുന്നതില്‍ ഒരു പ്രധാന കാരണം തൊഴിലിലായ്മ തന്നെയാണ്  . വിദ്യാഭ്യാസം ഉണ്ടായിട്ടും വൈവിധ്യങ്ങളായ തൊഴില്‍ സാധ്യതകളെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . ഈ വിഷയത്തില്‍ എന്റെ മനസിലുള്ള ആശയത്തെ ആദ്യം തന്നെ  പങ്കുവെക്കാം . സ്കൂള്‍ വിദ്യാഭ്യാസാനന്തരവും "POST SCHOOL ANALYSIS " പോലെ ഓരോ യുവാവിന്റെയും വളര്‍ച്ചയെ വിലയിരുത്തണം . അതില്‍ തിരഞ്ഞെടുത്ത കോഴ്സ് , സാധ്യമായ തൊഴില്‍ മേഖലകള്‍ , അയാള്‍ സ്വായത്തമാക്കിയിട്ടുള്ള നൈപുണികള്‍  , അവസരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു ,സാമ്പത്തിക സുരക്ഷ  ,കൂട്ടുകെട്ടുകള്‍ , സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയവയുടെ പങ്ക് , മൂല്യ ബോധം ,സാമൂഹിക ഉത്തരവാദിത്വം തുടങ്ങി എല്ലാം അളക്കണം . ഇങ്ങനെ ഓരോ യുവാവിനെയും സ്വാതന്ത്യങ്ങളെ ഹനിക്കാതെ  'trace ' ചെയ്യുുമ്പോള്‍ അഥവാ പഠിക്കുമ്പോള്‍ തൊഴിലിലായ്മയുടെ മൂലകാരണം മനസിലാക്കാം എന്ന് വിശ്വസിക്കുന്നു . ഈ സര്‍വ്വേ NCC ,NSS തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മകളോ,         വായനശാലകളോ തൊഴിലുറപ്പ് കേന്ദ്രങ്ങളോ അടിസ്ഥാനമാക്കിയാവാം . അങ്ങനെയെങ്കില്‍ തൃതല പഞ്ചായത്തുകളുടെ പല പദ്ധതികളിലൂടെ തന്നെ പരിഹാരവും കണ്ടെത്താം . ഇതിലൂടെ വിദ്യാഭ്യാസത്തിന് ഓരോ വ്യക്തിയുടെയും ജീവിത വിജയത്തില്‍ എത്രത്തോളം പങ്കുണ്ടന്ന് മനസിലാക്കാം . നവകേരളത്തിന്റെ വിദ്യാഭ്യാസ നയം ജനകീയമാക്കാനും ഇത് സഹായിച്ചേക്കാം  . ഒരു യുവാവ് സമൂഹത്തിന്റെ കടമയാവുമ്പോള്‍ സമൂഹം യുവാവിന്റെ കടമയാവുമല്ലോ.

                  പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നൈപുണി വികസനത്തിനും സംരംഭക ആശയങ്ങള്‍ രൂപപ്പെടുത്താനും യുവാക്കള്‍ പ്രപ്തരാവണം. Skill India,Start up Kerala ,PM kaushal vikas yojana തുടങ്ങിയവയെ യുവാക്കളിലേക്കെത്തിക്കണം . സാമ്പത്തിക സുരക്ഷക്ക് അപ്പുറത്തേക്ക് ' Entrepreneurship' ലൂടെ തൊഴില്‍ ദാതാക്കളായി മാറുന്ന തലത്തിലേക്ക് നമ്മുടെ യുവാക്കള്‍ സജ്ജരാവണം . ഈ മേഖലകളില്‍ പെണ്‍ കുട്ടികളും കടന്ന് വരേണ്ടതുണ്ട് .

               വിദ്യയിലൂടെ പ്രബുദ്ധരായ , തൊഴിലിലൂടെ സാമ്പത്തിക  സുരക്ഷയുള്ള ഒരു യുവ ജനതയാണ് ദേശത്തിന് വിഭവം ആവുന്നത് .ഇങ്ങനെ ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്ന് വിളിക്കുന്ന നമ്മളില്‍ നിന്ന് തന്നെയാവട്ടെ മാറ്റത്തിന്റെ തുടക്കം . കേരളത്തിലെ യുവജനതയുടെ കൈകളില്‍ തന്നെയാണ് സാമൂഹിക,രാഷ്ട്രീയ ,സാമ്പത്തിക , ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ താക്കോല്‍ . സ്ത്രീകളെ ലൈംഗികച്ചുവയോടെ നോക്കേണ്ടവരല്ല , റോഡുകലില്‍ ജീവന്‍ പൊലിയേണ്ടവരല്ല ,ലഹരിക്കും സാമൂഹികമാധ്യങ്ങള്‍ക്കും അടിമയാവേണ്ടവരല്ല യുവജനങ്ങള്‍. കുഴിമാടത്തിന‌ല്‍ നിന്ന് തലപൊക്കുന്ന ജാതികോമരങ്ങളെയും അന്ധവിശ്വാസങ്ങളെയും മതഭ്രാന്തിനെയും വേരൊടെ പിഴുതെറിയേണ്ടവര്‍ ഞങ്ങളാണ്.  യുുവാക്കള്‍ക്ക് വെളിച്ചമേകിയ സ്വാമി വിവേകാനന്ദന്‍ പറയുന്നതു പോലെ ഉരുക്ക് ഞരമ്പുകളും ഇരമ്പ് പേശികളും ഉള്ളവരായി നമുക്ക് മാറാം.

                       രാഷ്ട്രം മുഴുവന്‍ ഒരു കുഞ്ഞു വൈറസിന് മുന്നില്‍ പകച്ചുപോയപ്പോള്‍  കരുത്തായത് യുവജനങ്ങളാണ്. പ്രളയം കേരളത്തെ നടുക്കിയപ്പോള്‍ കൂട്ടായ്മകൊണ്ട് ലോകശ്രദ്ധ നേടിയവരാണ് കേരള ജനത . ഇതില്‍ തന്നെ നവ കേരള നിര്‍മ്മാണത്തില്‍ യുവാക്കള്‍ക്കുള്ള പങ്ക് വ്യക്തമാണ്. ദേശീയബോധമുള്ള പൗരന്മാരായി വളര്‍ത്തുന്ന 'Unity &Discipline 'ആപ്തവാക്യമായ  NCC യുടെ ഭാഗമായി ഞാനും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കു ചേരും. നവകേരളസ‍ൃഷ്ടിക്കായി മൂല്യബോധമുള്ള നേതാക്കളായി നമുക്ക് വളരാം .

Comments

Popular posts from this blog

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

ARE THE ENRAGED FARMERS A SIGN FOR A BETTER FUTURE ?

SWINGING IN THE MEMORIES